Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Cricket

ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ വീ​ഴ്ത്തി; സീ​ചെം ട്രോ​ഫി കി​രീ​ടം കേ​ര​ള​ത്തി​ന്

പോ​ണ്ടി​ച്ചേ​രി: സീ​നി​യ​ർ വ​നി​ത​ക​ളു​ടെ സീ​ചെം ട്രോ​ഫി ഫൈ​ന​ലി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ ത​ക​ർ​ത്ത് കേ​ര​ള​ത്തി​ന് കി​രീ​ടം. ക​ലാ​ശ​പ്പോ​രി​ൽ 48 റ​ൺ​സി​നാ​ണ് കേ​ര​ളം ഹി​മാ​ച​ലി​നെ തോ​ൽ​പ്പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ൺ​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹി​മാ​ച​ൽ​പ്ര​ദേ​ശ് 18.3 ഓ​വ​റി​ൽ 98 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ത​ക​ർ​പ്പ​ൻ ബൗ​ളിം​ഗി​ലൂ​ടെ കേ​ര​ള​ത്തി​ന് വി​ജ​യ​മൊ​രു​ക്കി​യ നി​യ ന​സ്നീ​നാ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ള​ത്തി​ന് ഓ​പ്പ​ണ​ർ​മാ​രു​ടെ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

കി​ര​ൺ ന​വ്ഗി​രെ (34) ടി. ​ഷാ​നി (30) റ​ൺ​സെ​ടു​ത്തു. 15 പ​ന്തു​ക​ളി​ൽ 24 റ​ൺ​സെ​ടു​ത്ത സി.​എം.​സി. ന​ജ്‌​ല​യു​ടെ​യും ആ​റ് പ​ന്തു​ക​ളി​ൽ 15 റ​ൺ​സെ​ടു​ത്ത നി​യ ന​സ്നീ​ന്‍റെ​യും പ്ര​ക​ട​ന​വും ശ്ര​ദ്ധേ​യ​മാ​യി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​നു വേ​ണ്ടി നീ​ന ചൗ​ധ​രി നാ​ലും യ​മു​ന വി. ​റാ​ണ ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

ഹി​മാ​ച​ൽ​പ്ര​ദേ​ശ് ബാ​റ്റിം​ഗ് നി​ര​യി​ൽ 40 റ​ൺ​സെ​ടു​ത്ത ഹ​ർ​ലീ​ൻ ഡി​യോ​ളും 30 റ​ൺ​സെ​ടു​ത്ത ഹി​മാ​ൻ​ഷി മേ​ത്ത​യും മാ​ത്ര​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. മ​റ്റ് ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി. നാ​ല് ഓ​വ​റി​ൽ ര​ണ്ട് മെ​യ്ഡ​ന​ട​ക്കം എ​ട്ട് റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ നി​യ ന​സ്നീ​നാ​ണ് ഹി​മാ​ച​ൽ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.​വി. എ​സ്. മൃ​ദു​ല, ടി. ​ഷാ​നി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സ​ജ​ന സ​ജീ​വ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രേ​യൊ​രു മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു കേ​ര​ളം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. നേ​ര​ത്തെ സീ​ചെം ട്രോ​ഫി​യു​ടെ അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ലും കേ​ര​ളം കി​രീ​ടം നേ​ടി​യി​രു​ന്നു.

Sports

ച​​രി​​ത്ര​​മെ​​ഴു​​തു​​മോ ഹ​​ർ​​മ​​ന്‍റെ സം​​ഘം?; മ​​ത്സ​​രം മും​​ബൈ​​യി​​ൽ ഇ​​ന്ന് മൂ​​ന്നി​​ന്

മും​​ബൈ: ച​​രി​​ത്ര നി​​മി​​ഷം പി​​റ​​ക്കു​​മോ എ​​ന്ന​​റി​​യാ​​ൻ ഇ​​നി വെ​​റും ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ മാ​​ത്രം ബാ​​ക്കി. ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് കി​​രീ​​ട​​മെ​​ന്ന ല​​ക്ഷ്യം ഇ​​ന്ത്യ​​യു​​ടെ വ​​നി​​ത ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്താ​​ളു​​ക​​ളി​​ൽ എ​​ഴു​​തി​​ച്ചേ​​ർ​​ക്ക​​പ്പെ​​ടു​​മോ എ​​ന്ന​​താ​​ണ് ആ​​രാ​​ധ​​ക​​ർ ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​തു​​വ​​രെ പ​​രാ​​ജ​​യ​​മ​​റി​​യാ​​ത്ത നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഇ​​ന്ന് ന​​ട​​ക്കു​​ന്ന സെ​​മി ഫൈ​​ന​​ലി​​ൽ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റി​​നും സം​​ഘ​​ത്തി​​നും കാ​​ലി​​ട​​റി​​യി​​ല്ലെ​​ങ്കി​​ൽ ഫൈ​​ന​​ൽ ബ​​ർ​​ത്തു​​റ​​പ്പി​​ക്കാം.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ പോ​​രാ​​ടി​​യ​​പ്പോ​​ൾ ഓ​​സീ​​സ് ജ​​യം നേ​​ടി​​യെ​​ങ്കി​​ലും ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം കാ​​ഴ്ച​​വ​​ച്ച ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ തി​​ക​​ഞ്ഞ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ൽ ത​​ന്നെ​​യാ​​ണ് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. ഡി​​വൈ സ്പോ​​ർ​​ട്സ് അ​​ക്കാ​​ഡ​​മി ന​​വി മും​​ബൈ സ്്റ്റേ​​ഡി​​യ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം മൂ​​ന്നി​​നാ​​ണ് മ​​ത്സ​​രം.

അ​​വ​​സാ​​നം അ​​ക​​ത്ത്

സ്വ​​ന്തം മ​​ണ്ണി​​ൽ ന​​ട​​ക്കു​​ന്ന കി​​രീ​​ട​​പ്പോ​​രാ​​ട്ട​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യെയും പാ​​ക്കി​​സ്ഥാ​​നെയും തോ​​ൽ​​പ്പി​​ച്ച് ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ ഇ​​ന്ത്യ തു​​ട​​ങ്ങി. എ​​ന്നാ​​ൽ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ഓ​​സ്ട്രേ​​ലി​​യ​​യും ഇം​​ഗ്ല​​ണ്ടും ഇ​​ന്ത്യ​​യെ പാാ​​ജ​​യ​​പ്പെ​​ടു​​ത്തി പു​​റ​​ത്താ​​ക​​ലി​​ന്‍റെ വ​​ക്കി​​ലെ​​ത്തി​​ച്ചു.

ഓ​​സ്ട്രേ​​ലി​​യ പൊ​​രു​​തി ഇ​​ന്ത്യ​​യെ മ​​റി​​ക​​ട​​ന്നെ​​ങ്കി​​ൽ, പ്രോ​​ട്ടീ​​സി​​നും ഇം​​ഗ്ല​​ണ്ടി​​നും ജ​​യം ന​​ൽ​​കി​​യ​​ത് ഇ​​ന്ത്യ​​യു​​ടെ വീ​​ഴ്ച​​ക​​ളാ​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ ത​​ക​​ർ​​ത്ത് സെ​​മി​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ക്കാ​​രാ​​യി കി​​രീ​​ട പ്ര​​തീ​​ക്ഷ നി​​ല​​നി​​ർ​​ത്തി.

ക​​രു​​ത്ത്

ക​​രു​​ത്ത് സ്മൃ​​തി മ​​ന്ദാ​​ന​​യു​​ടെ ബാ​​റ്റ് ത​​ന്നെ​​യാ​​ണ്. ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ താ​​ളം ക​​ണ്ടെ​​ത്താ​​ൻ ബു​​ദ്ധി​​മു​​ട്ടി​​യ സ്മൃ​​തി ഫോ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി. ലോ​​ക​​ക​​പ്പി​​ലെ റ​​ണ്‍​വേ​​ട്ട​​ക്കാ​​രി​​ൽ ഏ​​ഴ് ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്ന് 365 റ​​ണ്‍​സു​​മാ​​യി മു​​ന്നിലു​​ണ്ട് താ​​രം. ര​​ണ്ട്് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഒ​​രു സെ​​ഞ്ചു​​റി​​യും അ​​ട​​ങ്ങു​​ന്ന ഇ​​ന്നിം​​ഗ്സ്. എ​​ന്നാ​​ൽ സ​​ഹ ഓ​​പ്പ​​ണ​​ർ പ്ര​​തീ​​ക റാ​​വ​​ൽ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​ത് തി​​രി​​ച്ച​​ടി​​യാ​​ണ്.

റ​​ണ്‍​വേ​​ട്ട​​യി​​ൽ ര​​ണ്ടാ​​മ​​തു​​ള്ള പ്ര​​തീ​​ക ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മി​​ന്നും ഫോ​​മി​​ലാ​​യി​​രു​​ന്നു. പ​​ക​​രം വ​​രു​​ന്ന ഷ​​ഫാ​​ലി വ​​ർ​​മ ഫോം ​​ക​​ണ്ടെ​​ത്തി​​യാ​​ൽ കാ​​ര്യ​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​കും. ജ​​മീ​​മ റോ​​ഡ്രി​​ഗ​​സ്, ഹ​​ർ​​മ​​ൻ​​പ്രീ​​ത്, ദീ​​പ്തി ശ​​ർ​​മ, ഹ​​ർ​​ളീ​​ൻ ഡിയോള്‍, റി​​ച്ച ഘോഷ്‌ എ​​ന്നി​​വ​​രെ​​ല്ലാം ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മി​​ക​​വ് കാ​​ട്ടി​​യ​​വ​​രാ​​ണ്.

ദീ​​പ്തി ശ​​ർ​​മ, ശ്രീ ​​ച​​ര​​ണി, ക്രാ​​ന്തി ഗൗ​​ഡ് എ​​ന്നി​​വ​​രാ​​ണ് ബൗ​​ളിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ ശ​​ക്തി. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഓ​​സീ​​സ് ബാ​​റ്റ​​ർ​​മാ​​ർ​​ക്ക് വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്തി​​യ​​ത് ശ്രീ ​​ച​​ര​​ണി​​യും ദീ​​പ്തി​​യു​​മാ​​യി​​രു​​ന്നു.

ശ​​ക്ത​​രാ​​യ ഓ​​സ്ട്രേ​​ലി​​യ

ടൂ​​ർ​​ണ​​മെ​​ന്‍റ് പു​​ര​​ഗോ​​മി​​ക്കും തോ​​റും കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്രാ​​പി​​ക്കു​​ന്ന ഓ​​സ്ട്രേ​​ലി​​യ​​യെ​​യാ​​ണ് ക​​ണ്ട​​ത്. അലീസ ഹീ​​ലി, ആഷ്‌ലി ഗാ​​ർ​​ഡ​​ന​​ർ, ഫീ​​ബി ലി​​ച്ച്ഫീ​​ൽ​​ഡ്, ബെ​​ത്ത് മൂ​​ണി, എ​​ലീ​​സ് പെ​​റി തു​​ട​​ങ്ങി​​യ ബാ​​റ്റിം​​ഗ് നി​​ര​​യി​​ലു​​ൾ​​പ്പെ​​ട്ട​​വ​​രെ​​ല്ലാം ഫോം ​​ക​​ണ്ടെ​​ത്തി. ബൗ​​ളിം​​ഗി​​ൽ പേ​​സ​​ർ അ​​ന്ന​​ബ​​ൽ സ​​ത​​ർ​​ല​​ൻ​​ഡാ​​ണ് വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ൽ ഒ​​ന്നാ​​മ​​ത്, 15 വി​​ക്ക​​റ്റു​​ക​​ൾ.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച ശ​​രാ​​ശ​​രി​​യു​​ള്ള ബൗ​​ള​​റാ​​യ അ​​ല​​ന​​യും ഫോ​​മി​​ലു​​ള്ള​​ത് ഓ​​സീ​​സി​​ന് ആ​​ശ്വാ​​സ​​മാ​​ണ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ 18 റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി​​യാ​​ണ് അ​​ല​​ന എ​​ട്ട് വി​​ക്ക​​റ്റു​​ക​​ൾ പി​​ഴു​​ത​​ത്.

Latest News

Corehub Up